രാഹുൽ ഗാന്ധി എം.പി നാളെ കോടഞ്ചേരിയിൽ

കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പി നാളെ കോടഞ്ചേരിയിൽ. വൈകുന്നേരം 6 മണിക്ക് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി) തറകല്ലിടൽ ചടങ്ങ് എം.പി ഉദ്ഘാടനം ചെയ്യും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ അഷറഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്, ടി സിദ്ധിഖ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ.കെ കൗസർ, വികസനകാര്യ ചെയർമാൻ ടി.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര വാസു, മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല, ഷിജി ആന്റണി, കെ.എം ബഷീർ, മാത്യു ചെമ്പോട്ടിക്കൽ, ജോർജ് മച്ചുകുഴിയിൽ, പി.പി ജോയ്, ജയേഷ് ചാക്കോ, പ്രിൻസ് പുത്തൻകണ്ടത്തിൽ, മണി എം.ജി, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി തുടങ്ങിയവർ സംസാരിക്കും.