Thiruvambady
കിഫ ജില്ലാ പ്രചാരണവാഹന സമരജാഥ സമാപിച്ചു

തിരുവമ്പാടി : കാർഷികപ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം തേടി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രചാരണവാഹന സമരജാഥ കൂടരഞ്ഞിയിൽ സമാപിച്ചു. വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ വനംവകുപ്പ് പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന ചെയർമാൻ അലക്‌സ് ഒഴുകയിൽ പറഞ്ഞു.
നെൽക്കർഷകരുടെ സംഭരണത്തുക കുടിശ്ശിക ഓണത്തിനുമുമ്പ് നൽകണമെന്ന് ജാഥാ ക്യാപ്റ്റൻ കിഫാ ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി ആവശ്യപ്പെട്ടു. പ്രവീൺ ജോർജ് കൊടുകാപ്പിള്ളിൽ, ബബിൻ ജെയിംസ്, മാത്യു, ബിനോയ് പെരിഞ്ചല്ലൂർ, ഷെല്ലി തടത്തിൽ, ജോർജ് കേവിള്ളിൽ എന്നിവർ സംസാരിച്ചു