Kodanchery
കോടഞ്ചേരി വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന പഠന ക്ലാസ് നടത്തി

കോടഞ്ചേരി : കോടഞ്ചേരി വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതി അംഗങ്ങൾക്കായി ഏകദിന പഠന ക്ലാസ് നടത്തി.
കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് വേണ്ടി കോടഞ്ചേരിയിൽ വിപണന കേന്ദ്രം തുടങ്ങുവാൻ തീരുമാനിച്ചു കോടഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ജില്ലാ മാനേജർ റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ മാർക്കറ്റിംഗ് ഓഫീസർ ജയരാജ് ജോസഫ് ക്ലാസ് നയിച്ചു ഫീൽഡ് ഓഫീസർ സഞ്ജയ് സമിതി പ്രസിഡണ്ട് സണ്ണി ജോസഫ് സണ്ണി കാരിക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.