കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം നടത്തി

കാരശ്ശേരി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ഘോഷയാത്ര സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മുത്തേടത്ത്, ജിജിത സുരേഷ്, ബ്ലോക്ക് മെമ്പർമാരായ എം.എ സൗദ ടീച്ചർ, രാജിത മൂത്തേടത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത് , കെ.പി ഷാജി, ശിവദാസൻ കരോട്ടിൽ, ഷാഹിന ടീച്ചർ, റുക്കിയ റഹീം, ആമിന എടത്തിൽ, ശ്രുതി കമ്പളത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ടി അഷ്റഫ്, കൃഷി ഓഫീസർ രേണുക കൊല്ലേരി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ബാലകൃഷ്ണൻ, മിഥുൻ, പഞ്ചായത്ത് സെക്രട്ടറി രേഖ ബി നായർ, എ.ഡി.സി മെമ്പർമാർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.