Kodiyathur

കൊടിയത്തൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവ നടന്നു. തോട്ടുമുക്കം പാരീഷ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി നാടൻപാട്ട്, തിരുവാതിര എന്നിവ അരങ്ങേറി.

വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൂഫിയാൻ, മുൻ പ്രസിഡൻ്റ് വി ഷംലൂലത്ത്, മുൻ വൈസ് പ്രസിഡൻ്റുമാരായ ഷിഹാബ് മാട്ടുമുറി, കരീം പഴങ്കൽ, ടി.കെ അബൂബക്കർ, സിജി കുറ്റികൊമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, കൃഷി ഓഫീസർ പി രാജശ്രീ, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ, കെ.പി അബ്ദുറഹിമാൻ, സി.ജെ ആൻ്റണി, കെ.ബി സുധി, വി.കെ അബൂബക്കർ, കെ.ടി ഹമീദ്, ബെന്നി തട്ടുപുറം, സീനിയർ കൃഷി അസി: എ ശ്രീജയ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button