കണ്ണോത്ത് മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

കോടഞ്ചേരി : കണ്ണോത്ത് മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണോത്ത് അങ്ങാടിയിൽ നടന്ന പരിപാടി കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ ഇന്ത്യയിൽ എല്ലാ അർത്ഥത്തിലുമുള്ള സമത്വം വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിശ്രമങ്ങളെ പിറകോട്ട് വലിച്ച് പ്രാകൃതമായ കാലത്തേയ്ക്ക് മനുഷ്യ ജീവിതത്തെ പിടിച്ചു വലിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ കലാപങ്ങളുടെയും മുഖ്യ ഇര സ്ത്രീകളാണ്. സ്ത്രീകളെ നഗ്നരാക്കി മാനഭംഗപ്പെടുത്തുന്ന മനോരോഗികളുടെ രാജ്യമായി ഇന്ത്യ മാറുമ്പോൾ ജാതി, മത, രാഷ്ട്രീയ, വർഗ, വർണങ്ങൾക്കതീതമായി പരസ്പര സ്നേഹത്തിന്റെ പരിചകൾ വളർത്തിയെടുത്ത്. സ്ത്രീകൾക്ക് നേരെ അക്രമം നടത്തുന്നവരെ തടയേണ്ടതുണ്ട്. അതിനായി സ്ത്രീകളുടെ പ്രതിരോധ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട് എന്ന ആഹ്വാനമായി കണ്ണോത്ത് നടന്ന മഹിളാ സ്നേഹ കൂട്ടായ്മ മാറി.
ഇന്ത്യയെ രക്ഷിക്കുവാൻ എന്ന മുദ്രാവാഖ്യമുയർത്തി പിടിച്ച് നടന്ന കൂട്ടായ്മയിൽ വാർഡ് മെമ്പർ റീന സാബു അദ്ധ്യക്ഷത വഹിച്ചു. ബിന്ദു റെജി സ്വാഗതവും രജനി സത്യൻ നന്ദിയും പറഞ്ഞു.