Koodaranji
പൂവാറൻതോട് ഗവ: എൽ.പി സ്കൂളിൽ സമന്വയം 2023 പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: പൂവാറൻതോട് ഗവ: എൽ.പി സ്കൂളിൽ സമന്വയം 2023 പരിപാടി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിയുടെ ഭാഗമായുള്ള സമൃദ്ധി ജൈവകൃഷിയുടെ ഉദ്ഘാടനം മുക്കം എ.ഇ.ഒ ടി ദീപ്തി നിർവഹിച്ചു.
ഓട്ടോമാറ്റിക് ബെല്ല് കുന്ദമംഗലം ബി.പി.സി പി.എൻ അജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം മിമിക്രി കലാകാരൻ ഷാസ് അഫ്‌നാൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാജേന്ദ്രൻ കന്നുവള്ളിൽ, മോഹനൻ, ധന്യ, പ്രധാനാധ്യാപിക കെ.എസ് ഷാന്റി, കെ.കെ രതില തുടങ്ങിയവർ സംസാരിച്ചു.