Kodiyathur
കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ ഓണച്ചന്ത തുടങ്ങി

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ ഓണച്ചന്ത തുടങ്ങി. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി. വസീഫ് അധ്യക്ഷനായി.
കേരളബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു, ബാങ്ക് ഡയറക്ടർമാരായ എ.സി. നിസാർബാബു, മമ്മദ്കുട്ടി കുറുവാടങ്ങൽ, എം.കെ.ഉണ്ണിക്കോയ, എ.പി. കബീർ, ഷൈജു ഇളയിടത്തൊടി, അബ്ദുൾ ജലാൽ, ഷാജു പ്ലാത്തോട്ടം, എ.പി.നൂർജഹാൻ, അൽഫോൻസ ബിജു, വൈ. പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി ടി.പി. മുരളീധരൻ, അസി. സെക്രട്ടറി സി. ഹരീഷ്, ബ്രാഞ്ച് മാനേജർ കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.