Thiruvambady
തിരുവമ്പാടിയിൽ കർഷക ചന്ത ആരംഭിച്ചു

തിരുവമ്പാടി: ഗ്രാമപഞ്ചായത്തും കാർഷിക വികസന ക്ഷേമ വകുപ്പ് തിരുവമ്പാടി കൃഷി ഭവനും സംയുക്തമായി നടത്തുന്ന കർഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചന്തയിലേക്ക് നാടൻ വിഭവങ്ങൾ നൽകിയ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ മാധവൻ മറിയപ്പുറത്തിനെ ചടങ്ങിൽ ആദരിച്ചു.
ആദ്യ വിൽപന വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി അബ്രഹാം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാമചന്ദ്രൻ കരിമ്പിൻ, രാജു എബ്രഹാം, ഷൗക്കത്തലി, ലിസി സണ്ണി, മഞ്ജു ഷിബിൻ, ബെന്നി സി.വി, ഗോപിലാൽ, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.