Koodaranji
കക്കാടംപൊയിൽ കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : സംസ്ഥാനത്തെ റേഷൻ കടകളുടെ വൈവിധ്യവത്ക്കരണം നടന്നു കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയായ കെ-സ്റ്റോർ കക്കാടംപൊയിലിൽ ആരംഭിച്ചു. സപ്ലൈക്കോ, മിൽമ ഉത്പന്നങ്ങൾ, ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ, 5 കിലോ ഗ്രാമിന്റെ ചോട്ടു ഗ്യാസ് എന്നിവ കെ-സ്‌റ്റോറിൽ നിന്ന് ലഭിക്കും. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ 186 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളാക്കി മാറ്റുന്നത്.
കക്കാടംപൊയിലിൽ അനുവദിച്ച കെ – സ്റ്റോറിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു. താലൂക് സപ്ലൈ ഓഫീസർ രജനി, റേഷനിങ് ഇൻസ്‌പെക്ടർ ശോഭന, ഒ.എ സോമൻ, അജയൻ വല്ല്യാട്ടു കണ്ടത്തിൽ, തങ്കച്ചൻ കല്ലടയിൽ തുടങ്ങിയവർ സംസാരിച്ചു.