നൗ സൈനിക ക്യാമ്പിൽ മികച്ചപ്രകടനം കാഴ്ചവെച്ച് എൻ.ഐ.ടി.യിലെ നേവൽ എൻ.സി.സി. സ്‌ക്വാഡ്

മുക്കം : നൗ സൈനിക ക്യാമ്പിൽ മികച്ചപ്രകടനം കാഴ്ചവെച്ച് എൻ.ഐ.ടി.യിലെ നേവൽ എൻ.സി.സി. സ്‌ക്വാഡ്. ഏഴ് അംഗങ്ങൾ അടങ്ങിയ സ്ക്വാഡ് ഇന്റർ ഗ്രൂപ്പ് മത്സരങ്ങളിലാണ് മികച്ചപ്രകടനം നടത്തിയത്.
ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 27 വരെയായിരുന്നു ക്യാമ്പ്. മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിൽനിന്നുള്ള ഷെയ്ക് താഹിർ ദഹ്രിയ, ദിവ്യാൻഷി സിങ്, സിവിൽ എൻജിനിയറിങ് വിഭാഗത്തിൽനിന്നുള്ള അമൽ ഫാരിസ്, എൻജിനിയറിങ് ഫിസിക്സിൽനിന്നുള്ള രാഹുൽ മീണ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽനിന്നുള്ള ബജരംഗ് ലാൽ പ്രജാപത്, ചെറുകുരി ധോണി, പൊതുഗുണ്ടല തേജസ്വിനി എന്നിവർ വിവിധവിഭാഗങ്ങളിൽ മെഡലുകൾ നേടി.
പൊതുഗുണ്ടല തേജസ്വിനി യഥാക്രമം സെമാഫോർ, ഹെൽത്ത് ആൻഡ് ഹൈജീൻ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടി. എൻ.സി.ഐ. അമൽ ഫാരിസ്, ദിവ്യാൻഷി സിങ് എന്നിവർ സർവീസ് വിഷയത്തിലും സെമാഫോർവിഭാഗത്തിലും വെള്ളിമെഡലുകൾ നേടിയിട്ടുണ്ട്.