Mukkam

വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി

മുക്കം : വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പി.ടി.എ.യുടെ നേതൃത്വത്തിൽ വായനപ്പുരയൊരുക്കി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് വായനപ്പുര സജ്ജമാക്കിയത്.

അലമാരയിൽ ഒരുക്കിയ വൈവിധ്യമാർന്ന പുസ്തകങ്ങളും ഭിത്തിയിലെ ചിത്രങ്ങളും സന്ദേശവാക്യങ്ങളും വായനപ്പുരയെ മനോഹരമാക്കിയിട്ടുണ്ട്. കുന്ദമംഗലം ബി.ആർ.സി.യുടെ വായനവിസ്മയം പരിപാടിയുടെ ഭാഗമായി നിർമിച്ച സ്കൂൾലൈബ്രറി കുന്ദമംഗലം ബി.പി.സി.പി. എൻ. അജയൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾമാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷനായി. മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ആഗ്നയാമി എന്നിവർ വിശിഷ്ടാതിഥികളായി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ സത്താർ, എം.പി.ടി.എ. പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ സി.കെ. ബിജില, സ്മിത മാത്യു വിദ്യാർഥിപ്രതിനിധി അബീറ മറിയം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button