Thiruvambady
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഓണാഘോഷം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വിവിധ ഓണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂക്കള നിർമ്മാണം ഓണസദ്യ തുടങ്ങിയവ പരിപാടികൾക്ക് മാറ്റ് കൂട്ടി.
വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി.കെ അബ്ബാസലി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് കെ.വി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.സി ജോസഫ്, ട്രഷറർ എം.കെ തോമസ്, ജോയിന്റ് സെക്രട്ടറി അബ്രാഹം തോമസ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എം സദാനന്ദൻ, സെക്രട്ടറി ജോസ് മാത്യൂ, സാംസ്കാരിക വേദി കൺവീനർ ടി.ടി സദാനന്ദൻ, വനിതാവേദി കൺവീനർ കെ.ഐ ലൈസമ്മ, കെ.പി തോമസ് തുടങ്ങിയവർ സംസാരിച്ചു.