Mukkam

മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയിൽ നിന്നും പാമ്പിനെ പിടികൂടി

മുക്കം : മുക്കം ഹൈസ്‌കൂളിലെ പാചകപ്പുരയിൽ നിന്നും പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെ പിടികൂടിയത്. വനം വകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം അംഗം കരീം കൽപ്പൂരാണ് സ്‌കൂളിൽ എത്തി പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ രാവിലെ 9 മണിക്ക് പാചകക്കാരി പാചകപ്പുരയിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്.

സ്‌കൂളിനോട് തൊട്ടുചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പ് കാടുപിടിച്ച നിലയിലാണ്. സ്‌കൂൾ പരിസരവും കാടുപിടിച്ച അവസ്ഥയിലാണ്. ഇതിനുമുമ്പ് തൊട്ടടുത്ത മുക്കം ഹയർസെക്കൻഡറി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയിരുന്നു.

Related Articles

Leave a Reply

Back to top button