Mukkam
മുക്കത്ത് സംരക്ഷണ ഭിത്തി തകർന്ന് വീടിന് നാശനഷ്ടം

മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം. കയ്യിട്ടാപ്പൊയിലിൽ വായന കിഴക്കേപ്പുറത്ത് കുമാരന്റെ വീടിനാണ് കേടുപാട് പറ്റിയത്.
ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അയൽവാസിയായ വായന ഭരതന്റെ വീടിന്റെ സംരക്ഷണഭിത്തി കുമാരന്റെ വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ സൺഷെയ്ഡും അടുക്കളഭാഗത്തെ ജനൽ ചില്ലുകളും തകർന്നു.