Kodanchery
കൂൺകൃഷി പരിശീലന പരിപാടി നടത്തി

കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘങ്ങൾക്ക് കൂൺകൃഷി ഉത്പാദനത്തിൽ നൽകിയ പരിശീലന പരിപാടി ബാങ്ക് ഡയറക്ടർ ജോൺ ടി ജെ താഴത്തുവീട്ടിൽ ഉദ്ഘാടനം ചെയ്തു.
യുവകർഷകൻ ജസല്‍ കാഞ്ഞിരക്കൽ കൂൺകൃഷി ഉത്പാദനത്തെക്കുറിച്ചും വിപണനത്തെക്കുറിച്ചും ക്ലാസ് എടുത്തു. യോഗത്തിൽ ബാങ്ക് സെക്രട്ടറി വിപിൻ ലാൽ രജി ടി എസ് എന്നിവർ സംസാരിച്ചു. സംഘം പ്രതിനിധി പി പി ബഷീർ നന്ദി രേഖപ്പെടുത്തി.