Thiruvambady
തിരുവമ്പാടിയിൽ കാർഷിക വിളകളുടെ മോഷണം; നടപടി ആവശ്യപ്പെട്ട് കർഷക കോൺഗ്രസ്

തിരുവമ്പാടി: മറിയപ്പുറം കുരിശിങ്കൽ ജോസ് കുര്യന്റെ കമുകിൻ തോട്ടത്തിൽ നിന്നും അമ്പതോളം കുല അടക്ക മോഷ്ടിച്ചു. പ്രദേശത്ത് മോഷണം പതിവായിരിക്കുകയാണ് എന്നും വാഴക്കുല, തേങ്ങ എന്നിവയുടെ മോഷണം വന്യമൃഗ ശല്യതോടൊപ്പം കർഷകരുടെ ജീവിതം ദുരിതത്തിലാക്കുകയനെന്നും കർഷകർ പറയുന്നു.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ച് ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് വാഴേപറമ്പിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് റോബർട്ട് നെല്ലിക്കാതെരുവിൽ, മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി, ബ്ലോക്ക് മെമ്പർ ബിജു എണ്ണാർമണ്ണിൽ, ബാബു മുത്തേടത്ത്, റോയി മനയാനിക്കൽ, ബാബു പുലക്കുടി തുടങ്ങിയവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.