റോഡുകൾ സഞ്ചാരയോഗ്യമാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ്

തിരുവമ്പാടി: അഗസ്ത്യമൊഴി കൈതപ്പൊയിൽ റോഡ് അന്താരാഷ്ട്ര നിലവാരമുള്ള റോഡാക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തി ആരംഭിച്ചു. അഞ്ചുവർഷം പൂർത്തിയാകുമ്പോഴും പ്രവർത്തിയുടെ 50% പോലും പൂർത്തിയായിട്ടില്ല മുൻ കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് ഒന്നരവർഷംകൊണ്ട് പൂർത്തീകരിക്കേണ്ട ജോലി കരാർ കമ്പനിയുടെ അനാസ്ഥ മൂലം നാല് വർഷത്തോളം എങ്ങും എത്താത്ത അവസ്ഥയിലായിരുന്നു.
പിന്നീട് കൺസ്ട്രക്ഷൻകമ്പനിയെ ടെർമിനേറ്റ് ചെയ്ത് ഊരാളുങ്കൽലേബർ കോൺടാക്ട് സൊസൈറ്റിയെ ഏൽപ്പിക്കുകയുണ്ടായി എങ്കിലും ഇപ്പോഴും നിർമ്മാണ പ്രവർത്തി ഇഴഞ്ഞ് നീങ്ങുകയാണ് ഇതുമൂലം തിരുവമ്പാടി ടൗണിലെ വ്യാപാരികളും നാട്ടുകാരും വിദ്യാർത്ഥികളും അനുഭവിക്കുന്ന യാത്ര ക്ലേശം ചില്ലറയല്ല കൂടാതെ ജലജീവൻ മിഷന്റെ കുടിവെള്ള പൈപ്പിടൽ നടത്തുന്നതിനുവേണ്ടി റോഡുകൾ കുത്തിപ്പൊളിച്ചത് നികത്താത്തതും മഴവെള്ളം കുത്തിയൊരിച്ച് റോഡുകൾ വെള്ളക്കെട്ടായി മാറിയതും യാത്ര ദുഷ്കരമാക്കുന്നു എത്രയും പെട്ടെന്ന് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് ജിജികെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ട്രഷറർ സിംഗാർ ഗഫൂർ, മുനീർ പി, സണ്ണി തോമസ് .കെ. ജെ. ടിഎബ്രഹാംജോൺ ,സാഗര രവി,ഗിരീഷ്.വി,സി.ബി.അനൂപ്, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ജാൻസി എന്നിവർ പ്രസംഗിച്ചു.