Adivaram
നോളജ് സിറ്റിയിൽ സ്നേഹയാത്രക്ക് തുടക്കം കുറിച്ചു
അടിവാരം: ‘സിതായിഷ്’ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റി സംഘടിപ്പിക്കുന്ന സ്നേഹയാത്രക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പരിധിയില്‍ വരുന്ന 40 ഗ്രാമങ്ങളിലൂടെയാണ് സ്നേഹയാത്ര പ്രയാണം നടത്തുന്നത്.
ജാമിഉല്‍ ഫുതൂഹ് പരിസരത്ത് നടന്ന ചടങ്ങില്‍ ഹംസ മുസ്്ലിയാര്‍ കളപ്പുറം സ്നേഹയാത്ര ഫ്ലാഗോഫ് ചെയ്തു. ഡോ.സയ്യിദ് നിസാം, യൂസുഫ് നൂറാനി, ഇബ്റാഹീം സഖാഫി താത്തൂര്‍, അഡ്വ: മുഹമ്മദ് ശംവീല്‍ നൂറാനി, ഉനൈസ് സഖാഫി, അബ്ദുല്‍ റഷീദ് മലേഷ്യ, സലീം കളപ്പുറം, അലി അന്‍സാര്‍ സഖാഫി, മജീദ് പുത്തൂര്‍, യാസീന്‍ ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.