Mukkam
ഇന്ത്യൻ സ്വച്ഛതാ ലീഗ് ലോഗോ പ്രകാശനം ചെയ്തു
മുക്കം: ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ മുക്കം നഗരസഭാ ലോഗോ നഗരസഭാ ചെയർമാൻ പി.ടി ബാബു സാമൂഹിക പ്രവർത്തക കാഞ്ചനമാലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ബി.പി മൊയ്തീൻ സേവാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ്, മുക്കം നഗരസഭാ സെക്രട്ടറി പി.ജെ ജെസിത, ക്ലീൻ സിറ്റി മാനേജർ പി.എസ് സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ടി അബ്ദുറഹീം, ഷീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബോബിഷ്, കൗൺസിലർമാരായ ഇ സത്യനാരായണൻ, പി ജോഷില തുടങ്ങിയവർ പങ്കടുത്തു.