Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോത്‌പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം

കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോത്‌പാദക സഹകരണ സംഘം ഓഫീസിൽ പട്ടാപ്പകൽ മോഷണം. ഓഫീസിലെ ജീവനക്കാരിയുടെ ബാഗാണ് പകുതി താഴ്ന്നു കിടന്ന ഷട്ടറിനിടയിലൂടെ കടന്നുവന്ന് മോഷ്ടിച്ചത്.
പണവും ലൈസൻസ്, ഐഡന്റിറ്റി കാർഡ്, എ.ടി.എം കാർഡ് എന്നിവയും ബാഗിലുണ്ടായിരുന്നു. സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.