Mukkam
മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി

മുക്കം: മുക്കം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടികൂടി. രജിസ്ട്രേഷൻ നടപടികൾക്കായി കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയെത്തുടർന്നായിരുന്നു പരിശോധന.
വിജിലൻസ് എസ്.പി കെ.പി അബ്ദുൽ റസാഖിന്റെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ സി.ഐ സജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവെച്ച 5720 രൂപ കണ്ടെത്തിയത്.
വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് എസ്.പി അബ്ദുൽ റസാഖ് അറിയിച്ചു. മുക്കം സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് നേരത്തേയും വിജിലൻസ് പരിശോധനയിൽ പണം പിടികൂടുകയും ഉദ്യോഗസ്ഥർക്കെതിരേ നടപടിസ്വീകരിക്കുകയും ചെയ്തിരുന്നു.