Puthuppady
പുതുപ്പാടിയിൽ തെങ്ങ് കയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു
പുതുപ്പാടി: തെങ്ങ് കയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. കണ്ണപ്പൻകുണ്ട് പരപ്പൻപാറ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രൻ(41) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണപ്പൻകുണ്ട് മട്ടിക്കുന്നിൽ വെച്ചാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
താഴെ ഇറങ്ങി നാട്ടുകാരെ വിളിച്ചുവരുത്തി മണാശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഇന്ന് രാവിലെ 8 മണിയോടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശ്രീജയ. മക്കൾ: അർജുൻ സുരാജ്, അജയ് സുരാജ്, ഉദൈ സുരാജ്.