Thiruvambady

ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയിൽ ക്ഷുദ്രജീവികൾ പെറ്റുപെരുകുന്നു; ആരോപണവുമായി കർഷക സംഘം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഹൗസിംഗ് ബോർഡിനു കൈമാറിയ രണ്ട് ഏക്കർ സ്ഥലത്ത് വന്യജീവികൾ പെറ്റുപെരുകി കർഷകർക്ക് വിനയാകുന്നുവെന്ന ആരോപണവുമായി കർഷക സംഘം രംഗത്ത്. സമീപ വാസികളായ ജനങ്ങളെ സഹായിക്കുവാനായി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പ്രവർത്തി ചെയ്യാമായിരുന്നുവെന്നും കാടുവെട്ടിക്കാമായിരുന്നുവെന്നും അതുമല്ലെങ്കിൽ പഞ്ചായത്ത് ബോർഡ് പ്രമേയം പാസാക്കി ഹൗസിംഗ് ബോർഡിൻ്റെയോ സർക്കാരിൻ്റയോ ശ്രദ്ധതിയിൽ പെടുത്താമായിരുന്നു എന്നും കർഷക സംഘം ചൂണ്ടിക്കാട്ടി.

കർഷകരെ രക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്നും കൃഷി നശിച്ചവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എത്രയും വേഗം സ്ഥലത്തെ കാട്ടു പൊന്തകൾ വെട്ടിത്തെളിക്കണമെന്നും രണ്ടേക്കർ സ്ഥലത്ത് കർഷകർക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പാക്കാൻ ഹൗസിംഗ് ബോർഡ് തയ്യാറാകണമെന്നും കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. കർഷക സംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി.എൻ പുരുഷോത്തമൻ, പുല്ലുരാംപാറ മേഖലാ സെക്രട്ടറി ഇ.കെ സാജു, ബെന്നി മണിമലത്തറപ്പിൽ, പി.എം മുഹമ്മത് എന്നിവർ സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button