സ്വാശ്രയ കർഷക സമിതിയുടെ കാർഷികോല്പന്നങ്ങളുടെ വിപണന കേന്ദ്രം കോടഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു
കോടഞ്ചേരി: കോടഞ്ചേരി വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സ്വാശ്രയ കർഷക സമിതിയുടെ കീഴിൽ കാർഷികോല്പന്നങ്ങളുടെ വിപണനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബൈപാസ് റോഡിലെ നമ്പുടാകത്ത് ബിൽഡിംഗിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.
കർഷകരുടെ പഴം, പച്ചക്കറി, വിത്തുകൾ, കാർഷിക ഉല്പാദന ഉപാധികൾ എന്നിവ ഇവിടെ നിന്ന് ലഭിക്കുന്നു. കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് ചെറിയ ലാഭം എടുത്ത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ചടങ്ങിൽ റാണി ജോർജ് (VFPCK ജില്ലാ മാനേജർ), കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ, ജയരാജ് ജോസഫ് (VFPCK ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ),
സഞ്ജയൻ (VFPCK മാർക്കറ്റിംഗ് മാനേജർ) കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, കേരള ബാങ്ക് മാനേജർ അനിരുദ്ധൻ, വാർഡ് മെമ്പർമാരായ ലിസ്സി ചാക്കോച്ചൻ, സൂസൻ വർഗീസ്, റോസമ്മ കയത്തിങ്കൽ, വ്യാപരവസായി ഏകസമിതി പ്രസിഡന്റ് റോബർട്ട് അറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.