Karassery
കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ശൗച്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു
![](https://thiruvambadynews.com/wp-content/uploads/2023/09/tdynes012023-70.jpg)
കാരശ്ശേരി: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ചുനൽകിയ 3 ശൗച്യാലയങ്ങൾ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഇവ നിർമിച്ചത്. തേക്കുംകുറ്റിയിൽ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന് വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്.
വൈസ് പ്രസിഡന്റ് ജംഷീദ് ഒളകരയുടെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ശാന്തദേവി മൂത്തേടത്ത്, ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, കെ ശിവദാസൻ, മെഡിക്കൽ ഓഫീസർ നന്ദകുമാർ, എച്ച്.എം.സി അംഗങ്ങളായ അസൈൻ ഊരാളി, അലവിക്കുട്ടി പറമ്പടാൻ, എം.കെ സൈദാലി തുടങ്ങിയവർ സംസാരിച്ചു.