Kodanchery
നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിൽ മോഷണം നടത്തിയ പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി. കൊണ്ടോട്ടി പരതക്കാട് സ്വദേശി മുഹമ്മദ് ഫവാസിനെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ പാൽ സോസൈറ്റിയുടെ ഷട്ടറിന് ഇടയിലൂടെ ഒരു ബാഗ് എടുത്തുകൊണ്ട് പോകുന്ന ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടഞ്ചേരി പോലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രവീൺകുമാറിൻറെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് കെ സി, സലിം മുട്ടത്ത്, സാജു സി സി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റഫീഖ് പി പി,ഷനിൽകുമാർ, റിങ്കു, ജിനേഷ് കുര്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്