പലിശരഹിത റിവോളിംഗ് ഫണ്ട് ലോൺ പുനസ്ഥാപിക്കണം; നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം
കോടഞ്ചേരി: ക്ഷീര കർഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് വഴി നൽകുന്ന പലിശ രഹിത റിവോളിംഗ് ഫണ്ട് ലോൺ നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നും ക്ഷീര കർഷകരെ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ക്ഷീര സ്വാന്തനം ഇൻഷുറൻസ് പുനഃസ്ഥാപിച്ച് കർഷകരെയും പശുക്കളെയും ഇൻഷൂര്‍ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പാൽ വിലയ്ക്ക് അനുസൃതമായി കാലി തീറ്റയുടെ വിലയും ക്രമീകരിക്കണമെന്നും നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
സംഘം പ്രസിഡൻ്റ് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ മിൽമ മലബാർ മേഖല കോഴിക്കോട് യൂണിറ്റ് പി ആൻഡ് ടി ഹെഡ് പി.പി പ്രദീപ് കുമാർ, മിൽമ സൂപ്പർവൈസർ ബിബിൻ രാജ്, സംഘം ഡയറക്ടർമാരായ ജെയിംസ് കിഴക്കുംകര, സ്കറിയ പടിഞ്ഞാറ്റമുറിയിൽ, മോളി ഓത്തിക്കൽ, ഗിരിജ കണിപ്പള്ളിൽ, റോസിലിൻ പ്ലാക്കൂട്ടത്തിൽ, അന്നമ്മ മലേപ്പറമ്പിൽ, സംഘം സെക്രട്ടറി മനു തോമസ് തുടങ്ങിയവർ സംസാരിച്ചു.