Thiruvambady
കനത്ത മഴയിൽ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
തിരുവമ്പാടി: 2 ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വീടിനു മുൻവശത്തുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു. തിരുവമ്പാടി തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിജയന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞത്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്.