Thiruvambady
എൻ എസ് എസ് വളണ്ടിയർമാർ തിരുവമ്പാടി എഫ് എച്ച്.സി യിൽ ശുചീകരണം നടത്തി
തിരുവമ്പാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി ‘മാലിന്യമുക്ത കേരളം’ എന്ന ലക്ഷ്യവുമായി തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി.
കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.എ മുഹമ്മദലി വിദ്യാർത്ഥികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ വി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഷില്ലി എൻ.വി (പി.എച്ച്.എൻ ) ജയശ്രി ടീച്ചർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർമാരായ ഡോൺ ജോബി, ദിയ ട്രീസ്സ, അയയ് ജോർജ്, ഫാത്തിമ മർസ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.