Pullurampara
ഏഷ്യൻ ഗെയിംസ് റിപ്പോർട്ടിങ്ങിന് ഇത്തവണ പുല്ലൂരാംപാറ സ്വദേശിയും

പുല്ലൂരാംപാറ: ചൈനയിൽ വച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൻ്റെ വാർത്തകളും വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കാൻ ഇത്തവണ പുല്ലൂരാംപാറ സ്വദേശിയും. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളായ അജയ് ബെൻ, റിങ്കു രാജ് എന്നിവരാണ് ചൈനയിലേക്ക് പറന്നത്.
മനോരമ കോട്ടയം യൂണിറ്റിൽ സീനിയർ സബ് എഡിറ്ററായ അജയ് ബെൻ പുല്ലൂരാംപാറ സ്വദേശിയാണ്. ദേശീയ ഗെയിംസ്, ദേശീയ സ്കൂൾ കായിക മേളകൾ തുടങ്ങി ഒട്ടേറെ മത്സരങ്ങൾ അജയ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.