Pullurampara
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലുരാംപാറ : കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം വീണ്ടും അപകടം.
കൂടരഞ്ഞി ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പുല്ലുരാംപാറ മുട്ടത്തു കുന്നേൽ റോയിയുടെ മകൻ അഖിൽ റോയിയ്ക്ക് (25) പരിക്കേറ്റു.