Kodanchery

വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻഎസ്എസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവത്തനങ്ങൾ നടത്തി. രാവിലെ 9.30ന് സ്കൂൾ അസംബ്ലിയിലെ മാലിന്യ മുക്ത പ്രതിജ്ഞക്കു ശേഷം സ്കൂൾ പരിസരം വിദ്യാർത്ഥികൾ ശുചീകരിച്ചു .

തുടർന്ന് വേളങ്കോട് ജംഗ്ഷനിലെയും കോടഞ്ചേരി-ഓമശ്ശേരി റോഡിനിരുവശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച ശേഷം കല്ലന്തറ മേട് ബസ് സ്റ്റോപ്പ് പരിസരം ശുചീകരണം നടത്തി. ഖരമാലിന്യ നിർമാർജ്ജന മേഖല നേരിടുന്ന വെല്ലുവിളികൾ വോളണ്ടിയേഴ്സിന് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.
പ്രിൻസിപ്പൽ, വോളണ്ടിയർ ലീഡേഴ്‌സ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button