കോടഞ്ചേരി എഫ്.എച്ച് സി യിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കോമ്പൗണ്ട് വാളും പുതിയ ഗേറ്റും ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കോടഞ്ചേരി എഫ്.എച്ച് സി യിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കോമ്പൗണ്ട് വാളും പുതിയ ഗേറ്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ രാജേഷ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എം രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ കൗസർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഫാമിലി ഹെൽത്ത് സെന്റർ നിരവധിയായ വികസന കാര്യങ്ങളിലേക്ക് കടക്കുകയാണെന്ന് ബ്ലോക്ക് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി അതിന്റെ ഭാഗമായി നടക്കുന്ന മാസ്റ്റർ പ്ലാൻ നിർമ്മാണത്തിന്റെ ടോട്ടൽ സർവ്വേയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.