Kodanchery
കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവം; പ്രതി റിമാൻഡിൽ

കോടഞ്ചേരി : കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ. കോടഞ്ചേരി മില്ലുപടി ബിന്ദു (49), ബിന്ദുവിന്റെ അമ്മ ഉണ്ണിയാത എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് പ്രതി ഷിബു ജോസഫിനെ (58) താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. ബിന്ദു താമസിക്കുന്ന വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ കൊടുവാൾകൊണ്ട് വെട്ടുകയായിരുന്നു. മകളുടെ നിലവിളികേട്ട് ഓടിവന്ന അമ്മയെയും ഷിബു ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ ബിന്ദുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.