Thiruvambady
വഴിക്കടവ് പാലം താത്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി

തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ പുതുക്കി നിർമ്മിച്ച വഴിക്കടവ് പാലം താത്കാലികമായി ഗതാഗതത്തിന് തുറന്ന് നൽകി. പാലം നിർമ്മാണം പൂർത്തിയായെങ്കിലും ഇരു വശങ്ങളിലുമുള്ള അപ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയാകേണ്ടതുണ്ട്. അപ്രോച്ച് റോഡിൻ്റെ പ്രവർത്തികൾ പുരോഗമിക്കുന്നു.