Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നികൾ കപ്പ കൃഷി നശിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരിയിൽ കാട്ടുപന്നികൾ ഇറങ്ങി വിളവെടുക്കാറായ 50 മൂട് കപ്പ നശിപ്പിച്ചു. കോടഞ്ചേരി അങ്ങാടിക്ക് സമീപം താമസിക്കുന്ന മരുതോലിൽ സന്തോഷിന്റെ കപ്പ കൃഷി ആണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
മലയോരമേഖലയിലെ കർഷകരുടെ കാർഷിക വിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് തുടർക്കഥയാണ്. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് പഞ്ചായത്തിന് അധികാരം ഉണ്ടെങ്കിലും കൂടുതൽ കർഷകർക്ക് തോക്ക് ലൈസൻസ് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.