Thiruvambady
ജില്ലാ ഫുട്ബോൾ; തിരുവമ്പാടി ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു

തിരുവമ്പാടി: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ തിരുവമ്പാടി മണ്ഡലം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. അമികസ് പോപുലോ ലീഗൽ ഡയരക്ടർ അഡ്വ.സജിമോൻ കാരക്കുറ്റി ക്യാപ്റ്റൻ വിഷ്ണുവിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് ഇ.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ടി.കെ ബഷീർ, ജില്ലാ സെക്രട്ടറി ഒ.പി സാലിഹ്, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി അബ്ബാസ്, ജില്ലാ സ്പോർട്സ് വിംഗ് ചെയർമാൻ മുജീബ് കോഴിശ്ശേരി, കൺവീനർമാരായ അനീസ് കലങ്ങോട്ട്, സി.കെ നൗഫൽ, ടൂർണ്ണമെന്റ് കൺവീനർ ഷൗക്കത്ത് എലത്തൂർ, വി ആസിഫ് മുഹമ്മദ്, എ.പി റിയാസ് തുടങ്ങിയവർ പങ്കെടുത്തു. മുൻ വർഷത്തെ ജേതാക്കളായ തിരുവമ്പാടിയും സിറ്റി ടീമും തമ്മിലാണ് ആദ്യ മത്സരം.