Koodaranji
എൻ.ജി.ഒ യൂണിയൻ കൂമ്പാറയിൽ നിർമിക്കുന്ന സ്നേഹ വീടിന്റെ നിർമാണം ആരംഭിച്ചു

കൂടരഞ്ഞി : വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം കൂടരഞ്ഞി കൂമ്പാറയിൽ നിർമ്മിക്കുന്ന സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകെ 60 കുടുംബങ്ങൾക്കാണ് വീട് നൽക്കുന്നത്. ജില്ലയിൽ 5 വീടുകളിൽ അഞ്ചാമത്തെ വീടാണ് കൂടരഞ്ഞിയിലെ കൂമ്പാറയിൽ നിർമ്മിക്കുന്നത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ ജില്ല സെക്രട്ടറി ഹംസ കണ്ണാട്ടിൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് എം ദൈത്രേന്ദ്രകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, സിന്ധു രാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജൻ, എൻ ലിനീഷ്, സംഘാടക സമിതി കൺവീനർ ജോസ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.