Adivaram
താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്

അടിവാരം : താമരശ്ശേരി ചുരത്തിൽ ബസ് ഒമ്നി വാനിന് പിന്നിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ചുരം ഒന്നാം വളവിന് സമീപത്തെ വളവിൽ ആയിരുന്നു അപകടം.
ഒമ്നിയിലെ ഡ്രൈവറായ പഴയ വൈത്തിരി സ്വദേശി സജ്മലിനും ബസ്സിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്കുമാണ് പരുക്കേറ്റത്. ഒരാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ഒരാളെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.