Thiruvambady
കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനാഘോഷം നടത്തി

തിരുവമ്പാടി: കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി പതാക ഉയർത്തി.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിൽസൺ താഴത്തുപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം, കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി, മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് കൊച്ചുപറമ്പിൽ, ശിവദാസൻ കണ്ടിയിൽ, സാബു തോട്ടത്തിൽ, മാനുവൽ കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.