Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിച്ചു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 15 മുതൽ 40 വയസ്സുവരെയുള്ള യുവതി യുവാക്കളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും മാറ്റുരക്കുന്ന കേരളോത്സവം 2023ന് തുടക്കം കുറിച്ചു. ഒക്ടോബർ 7 മുതൽ 15 വരെ വിവിധ വേദികളിലായി നടത്തപ്പെടുന്ന കേരളോത്സവം 2023 പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം വേളംകോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക് മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് ഓടുകൂടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് അലക്സ് തോമസ് കേരളലോത്സവം 2023 ന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർമാരായ ജോർജുകുട്ടി, ബിന്ദു ജോർജ്, വാസുദേവൻ, ഷാജു ടി.പി, ഷാജി, ലീലാമ്മ തുടങ്ങിയവർ സംസാരിച്ചു. ആൻറണി, പോൾസൺ, അമൽ തമ്പി, ജിതിൻ തമ്പി, റംഷാദ്, പ്രവീൺ സ്കറിയ, ശരത് ടി.എസ് എന്നിവർ വിവിധ അത്ലറ്റിക്ക് മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button