കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആർദ്രം മിഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആരോഗ്യ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ഹരിത കർമ്മസേന സെക്രട്ടറി ജിഷ തുടങ്ങിയവർ സംസാരിച്ചു. ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപിക, എം.എൽ.എസ്.പിമാരായ ശ്രുതി, അനീസ, ആശവർക്കർമാരായ റൂബി, മൈമുന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
മെഡിക്കൽ ഓഫീസർ മനുലാൽ ഹരിതകർമ്മസേന അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷണ ക്രമീകരണം സംബന്ധിച്ച സംബന്ധിച്ച ക്ലാസ്സ് നൽകി. ബി.പി, ഷുഗർ, ഭാരം, എച്ച്.ഐ.വി, മലേറിയ രോഗ നിർണയം എന്നിവയാണ് ക്യാമ്പിൽ നടത്തുന്നത്. ആദ്യ ഘട്ട പരിശോധനയിൽ ഇവ നോർമൽ അല്ലെങ്കിൽ കൂടുതൽ പരിശോധനക്കായി റെഫർ ചെയ്യും. 6 മാസത്തിൽ ഒരിക്കൽ ഇത്തരത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.