കുടുംബശ്രീ ‘തിരികെ സ്കൂളിൽ’ പഠന പരിപാടിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’ ക്യാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീന സുധീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രജിത വിനോജ് തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധി വിശ്വൻ സി വിഷയാവതരണം നടത്തി. റിസോഴ്സ് പേഴ്സൺമാരായ അബ്ദുൽ അസീസ്, ഹരിദാസൻ പരപ്പിൽ, മാധവൻ കുളങ്ങര, ആയിഷ, റസീന, സൗമ്യ , പ്രജിതാ വിനോജ് എന്നിവർ ക്ലാസുകൾ നൽകി. കുടുംബശ്രീ കൗൺസിലർ ആദിത്യ, സി.ഡി.എസ് മെമ്പർമാരായ റുബീന, ഹാജറ, ഇന്ദിര, വത്സല, പ്രഭ, സാബിറ, സഫിയ എന്നിവർ നേതൃത്വം നൽകി.