മുക്കം ഉപജില്ലാ പ്രവൃത്തി പരിചയമേള മുക്കം ഓർഫനേജ് ക്യാമ്പസിൽ നടക്കും

മുക്കം: ഉപജില്ലാ പ്രവൃത്തി പരിചയ മേള ഒക്ടോബർ 19 വ്യാഴാഴ്ച മുക്കം ഓർഫനേജ് ക്യാമ്പസിൽ വെച്ച് നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി മുപ്പതിൽപരം ഇനങ്ങളിൽ എണ്ണൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. മേളയുടെ രജിസ്ട്രേഷൻ ഒക്ടോബർ 16 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ഓർഫനേജ് ഗേൾസ് സ്കൂളിൽ നടക്കും. സ്കൂൾ തല കോഡിനേറ്റർമാരാണ് രജിസ്ട്രേഷന് എത്തേണ്ടത്. 19ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മേള വൈകുന്നേരം 4 മണിക്ക് റിസൾട്ട് പ്രഖ്യാപനവും സമ്മാന വിതരണം നടക്കുന്നതോടെ സമാപിക്കും.
വി ഉമ്മർ കോയ ഹാജി മെമ്മോറിയൽ സെമിനാർ ഹാളിൽ നടന്ന സ്വാഗത സംഘയോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ആധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രജിത പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം കൺവീണർ സി.കെ ഷമീർ, ഇ റംല ടീച്ചർ, എ.എം നിസാർ ഹസ്സൻ, എൻ.കെ മുഹമ്മദ് സലീം, പി.പി മോനുദ്ധീൻ, പി.വി ആമിന, വി അബ്ദുറഷീദ്, ആര്യ എസ് ചൈതന്യ, എം.കെ മിജിയാസ്, സി.എ സാജുദ്ധീൻ, ആബിദ്, പി.പി ഹംസ, സ്‌റ്റെയ്‌നി ജോൺസൻ, എസ് നസീറ, കെ ഷറീന, ചൈതന്യ, കെ അബ്ദുറഷീദ്, വി നിസാർ, ഹർഷൽ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.