Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഗേൾ ചൈൽഡ് ഡേ ആചരിച്ചു
കോടഞ്ചേരി: ലോക ഗേൾ ചൈൽഡ് ഡേയോടാനുബന്ധിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി സെമിനാറും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.
കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജെക്ടിന്റെ ഭാഗമായി സന്നദ്ധ സേവനം നടത്തുന്ന എ.എഫ്.പി.ആർ.ഒ ടീം നേതൃത്വം നൽകി. സ്കൂൾ പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടനം ചെയ്തു.