Kodanchery
ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖലയും കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ്ഡും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാർ മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ റീജിനൽ ഡയറക്ടർ ജന്മേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു.
കോടഞ്ചേരി സ്റ്റേറ്റ് ബാങ്ക് മാനേജർ ശ്രീജിത്ത് കെ. എസ് ഇൻഷുറൻസിന്റെ വിവിധ സ്കീമുകളെ കുറിച്ച് ക്ലാസ്സെടുത്തു. എസ് ഐ ബി കൗൺസിലർ അയോണ ബാങ്കിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുത്തു. പ്രസ്തുത സെമിനാറിൽ രണ്ട് വയോജനങ്ങളെ ആദരിച്ചു പ്രോഗ്രാം കോഡിനേറ്റർ ദാമോദരൻ മടവൻ കണ്ടി ഓഫീസ് സ്റ്റാഫ് പി വിജയൻ, യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട്, യൂണിറ്റ് കോഡിനേറ്റർ ജെസ്സി രാജു, സെക്രട്ടറി ഷൈനി തോമസ്, ജിനു ജിജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.