ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി വായനമത്സരം സംഘടിപ്പിച്ചു
മുക്കം: ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി വായനമത്സരം സംഘടിപ്പിച്ചു. കാഞ്ചന കൊറ്റങ്ങൽ മത്സരം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭയിലെയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും ലൈബ്രറികൾ പങ്കെടുത്തു. കെ രാമചന്ദ്രൻ, കെ രവീന്ദ്രൻ, അലി ഹസ്സൻ എന്നിവർ നേതൃത്വം നൽകി. യു.പി വിഭാഗത്തിൽ പന്നിക്കോട് യുവജനസംഘം ലൈബ്രറിയിലെ ആദിത്യ മഹേശ്വരി, ബി.പി മൊയ്തീൻ ലൈബ്രറിയിലെ കെ സായിപ്രഭ, മണാശ്ശേരി പൊതുജന വായനശാലയിലെ വി അഭിനവ് കൃഷ്ണ എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി.
വനിതകളുടെ ജൂനിയർ വിഭാഗത്തിൽ നടുകിൽ ഗ്രാമീണ വായനശാലയിലെ പി.എ അനുഷ, ടി.ടി രേഷ്മ, കുറ്റിപ്പാല ഐഡിയൽ ലൈബ്രറിയിലെ പി.കെ ഷമീന എന്നിവർ വിജയികളായി. സീനിയർ വിഭാഗത്തിൽ നടുകിൽ ഗ്രാമീണ വായനശാലയിലെ കെ.പി സജിത, എ.ഡി നിഷ, പന്നിക്കോട് യുവജനസംഘം ലൈബ്രറിയിലെ ടി രഞ്ജു എന്നിവർ ജേതാക്കളായി. ഇവർക്ക് താലൂക്ക് തല വായനമത്സരത്തിൽ പങ്കെടുക്കാം.