Thiruvambady
തിരുവമ്പാടി കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: പുന്നക്കൽ തറിമറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിലെ ഹെൽപ്പിങ് ഹാൻഡ്‌സ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ സംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൃക്ക രോഗനിർണയ ക്യാമ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എം.പി മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഴ്സി പുള്ളിക്കാട്ട്, ആദർശ് ജോസഫ്, അലക്സ് തോമസ്, കെ.എ അബ്ദുറഹ്‌മാൻ, ബോസ് ജേക്കബ്, ബാബു കളത്തൂർ, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.