Mukkam
മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
മുക്കം: മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
അമിത വേഗതയിൽ എത്തിയ ജീപ്പ് പി.സി റോഡിലേക്ക് കടക്കുകയായിരുന്ന കാറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ബൈക്കിലുമിക്കുകയായിരുന്നു. വാഹനം വരുന്നത് കണ്ട് ബൈക്ക് യാത്രക്കാരൻ ബൈക്ക് നിർത്തി മാറി നിന്നത് മൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡിവൈഡറിന്റെ മുകളിലായിരുന്ന ബൊലേറോ ജീപ്പ് പിന്നീട് മുക്കം സി.ഐ സുമിത്തിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് മാറ്റി.